ദമ്പതികളായ ശാസ്താ പ്രസാദിൻ്റെ കഥാസമാഹാരവും ബിന്ദു ശാസ്തായുടെ കവിതാ സമാഹാരവും പ്രകാശനം ചെയ്തു

ദമ്പതികളായ ശാസ്താ പ്രസാദിൻ്റെ കഥാസമാഹാരവും ബിന്ദു ശാസ്തായുടെ കവിതാ സമാഹാരവും പ്രകാശനം ചെയ്തു
Apr 6, 2025 11:29 PM | By PointViews Editr

കൊട്ടിയൂർ   : ദമ്പതികളായ ശാസ്താ പ്രസാദും ബിന്ദു ശാസ്തായും രചിച്ച പുസ്തകങ്ങളുടെ പ്രകാശനം കൊട്ടിയൂരിൽ നടത്തി. നെഹ്റു സ്‌മാരക ഗ്രന്ഥശാല ലൈബ്രേറിയൻ ശാസ്‌തപ്രസാദ് രചിച്ച സ്നേഹപൂർവം ശ്രീക്കുട്ടി ചെറുകഥാ സമാഹാരവും ഭാര്യ ബിന്ദു ശാസ്ത രചിച്ച പുണ്യം കവിത സമാഹാരവും ആണ് കൊട്ടിയൂർ സൗപർണിക ഓഡിറ്റോറിയത്തിൽ വച്ച് മിഴി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തത്. നടത്തി. കെജിഎഫ് ( മലയാളം) അടക്കം നിരവധി പ്രശസ്‌ത സിനിമകൾക്ക് സംഭാഷണവും പ്രശസ്തമായ നിരവധി സിനിമകൾക്ക് തിരക്കഥയും നിരവധി ഗാനങ്ങളും രചിച്ച പ്രശസ്ത സിനിമാ - സീരിയൽ തിരക്കഥാകൃത്ത് സുധാംശു പ്രകാശന കർമം നിർവഹിച്ചു. പുസ്തക പ്രകാശന സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മിഴി കലാ സാംസ്കാരിക വേദി പ്രസിഡന്റ്റ് ജോയ് സെബാസ്‌റ്റ്യൻ ഓരത്തേൽ അധ്യക്ഷനായിരുന്നു. കൊട്ടിയൂർ പള്ളി വികാരി ഫാ.സജി മാത്യു പുഞ്ചയിൽ അനുഗ്രഹഭാഷണം നടത്തി.ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ മുഖ്യാഥിതിയായിരുന്നു, നെഹ്റു സ്മാരക ഗ്രന്ഥശാല സെക്രട്ടറി ടി.ജെ.ജോസഫ് ആദ്യ പ്രതി ഏറ്റുവാങ്ങി. കൊട്ടിയൂർ എസ്എൻഡിപി യോഗം പ്രസിഡൻ്റ് പി.തങ്കപ്പൻ, ശ്രീപാദം ചീഫ് എഡിറ്റർ പി.എസ്.മോഹനൻ, തലക്കാണി സ്‌കൂൾ പ്രധാന അധ്യാപകൻ സുരേഷ് കുമാർ, മിഴി പ്രഥമ പ്രസിഡൻ്റ് ഷാജി തോമസ്, പ്രതിഭ കലാ കുടുംബാംഗം ആൽഫിയോണ ജയിംസ്, മിഴി മുൻ പ്രസിഡൻ്റ് ജോസ് സ്‌റ്റീഫൻ, സെക്രട്ടറി സിജു തേമാങ്കുഴിയിൽ, നൊസ്റ്റാൾജിയ കൂട്ടായ്മ പ്രതിനിധി കെ.ടിന്റു, വിവിധ കൂട്ടായ്മാ പ്രവർത്തകരായ പ്രദീപ് കാക്കയങ്ങാട്, അനിൽകുമാർ, രഞ്ജിനി രാധാകൃഷ്‌ണൻ, രാധിക ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സുധാംശുവിനുള്ള പുരസ്കാരം മിഴി വൈസ് പ്രസിഡൻ്റ് കെ.എം. ജോർജ് സമ്മാനിച്ചു. മിഴി ഭാരവാഹികളായ സിബിച്ചൻ പാറയ്ക്കൽ, ബിനീഷ് രാഗം, സന്തോഷ് കെയ്റോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Couple Shasta Prasad's story collection and Bindu Shasta's poetry collection released

Related Stories
അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്.  രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ ജോർജ്

Apr 14, 2025 08:34 PM

അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്. രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ ജോർജ്

അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്. രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ...

Read More >>
മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം ചെയ്തു.

Apr 12, 2025 07:30 AM

മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം ചെയ്തു.

മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം...

Read More >>
വെള്ളറയിൽ നടത്തിയത് മോക്ക് ഡ്രില്ലോ?

Apr 11, 2025 09:58 PM

വെള്ളറയിൽ നടത്തിയത് മോക്ക് ഡ്രില്ലോ?

വെള്ളറയിൽ നടത്തിയത് മോക്ക്...

Read More >>
കണിച്ചാർ പഞ്ചായത്തിൻ്റെ ഔദ്യോഗിക വാഹനം കഴിഞ്ഞ രണ്ടാഴ്ച എവിടെയൊക്കെ പോയി?

Apr 11, 2025 08:29 PM

കണിച്ചാർ പഞ്ചായത്തിൻ്റെ ഔദ്യോഗിക വാഹനം കഴിഞ്ഞ രണ്ടാഴ്ച എവിടെയൊക്കെ പോയി?

കണിച്ചാർ പഞ്ചായത്തിൻ്റെ ഔദ്യോഗിക വാഹനം കഴിഞ്ഞ രണ്ടാഴ്ച എവിടെയൊക്കെ...

Read More >>
ഗാന്ധിയൻ ദർശനങ്ങളിൽ മുന്നേറാമെന്ന് സിസിസി

Apr 7, 2025 07:50 PM

ഗാന്ധിയൻ ദർശനങ്ങളിൽ മുന്നേറാമെന്ന് സിസിസി

ഗാന്ധിയൻ ദർശനങ്ങളിൽ മുന്നേറാമെന്ന്...

Read More >>
മുഖ്യമന്ത്രി അധോലോക നായകൻ : അഡ്വ ടി ഒ മോഹനൻ

Apr 7, 2025 05:11 PM

മുഖ്യമന്ത്രി അധോലോക നായകൻ : അഡ്വ ടി ഒ മോഹനൻ

മുഖ്യമന്ത്രി അധോലോക നായകൻ : അഡ്വ ടി ഒ...

Read More >>
Top Stories